കാഞ്ഞങ്ങാട് : (www.evisonnews.in)ഗർഭിണിയെ പിന്തുടർന്ന് ശല്ല്യപ്പെടുത്തിയ യുവാവിനെ ഓട്ടോ ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു.
ബുധനാഴ്ച കിഴക്കുംകര കുശവൻകുന്ന് സൺറൈസ് ആശുപത്രിക്ക് സമീപമാണ് സംഭവം.ആശുപത്രിയിൽ നിന്നും ഡോക്ടറെ കണ്ട ശേഷം പുറത്തിറങ്ങി ബസ് കയറാൻ ആയാസപ്പെട്ട് നടന്നു നീങ്ങുകയായിരുന്ന യുവതിയെ പിറകെയെത്തിയ യുവാവ് ശല്ല്യപ്പെടുത്തുകയായിരുന്നു.സംഭവം ശ്രദ്ധയിൽപ്പെട്ട ഓട്ടോഡ്രൈവർമാരും യാത്രക്കാരും യുവാവിനെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.
keywords : pregnant-youngman-follow-disturb-police
Post a Comment
0 Comments