.jpg)
കാസര്‍കോട് (www.evisionnews.in): മാനസിക വൈകല്യമുള്ളവര്‍ക്കുള്ള ചികിത്സക്ക് ബജറ്റ്ല്‍ ഫണ്ട് അനുവദിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രെട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. മാനസിക വൈകല്യം അനുഭവിക്കുന്നവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുന്നതായിരുന്നു ഇമ്ഹാന്‍സ് പദ്ധതി . അത് നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത് . ഇതിനെതിരെ കാസറഗോഡ് ജില്ലയിലെ രോഗികളും ആശ്രിതരും പ്രക്ഷോഭത്തിലാണ്. ഇത് കണ്ടില്ലെന്നു നടിച്ചാല്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് സി.എച്ച്. മുത്തലിബ് അധ്യക്ഷത വഹിച്ചു. കെ. രാമകൃഷ്ണന്‍, മുഹമ്മദ് വടക്കേക്കര, അബ്ദുല്‍ ലത്തീഫ് കുമ്പള എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രെട്ടറി അമ്പു ഞ്ഞി തലക്ക ളായ് സ്വാഗതവും പി. കെ. അബ്ദുല്ല നന്ദിയും പറഞ്ഞു.
Keywords: Kasaragod-fund-welfare-party-mental-treatment
Post a Comment
0 Comments