മുംബൈ: (www.evisionnews.in) ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതകഥ പറയുന്ന ചിത്രം ഒക്ടോബര്‍ 22ന് തിയേറ്ററുകളിലെത്തും. ‘എംഎസ് ധോണി- ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്പുത്താണ് ധോണിയായി വേഷമിടുന്നത്.
ട്വിറ്ററിലൂടെ സുശാന്ത് തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് അറിയിച്ചത്. നീരജ് പാണ്ഡേയാണ് സിനിമയുടെ സംവിധായകന്‍. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ഇന്‍സ്‌പൈര്‍ഡ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
റാഞ്ചിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച ധോണിയുടെ വ്യക്തിപരമായ കാര്യങ്ങളും ചിത്രത്തില്‍ വിവരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
Keywords: Dhoni, Cinema, release, Indian Cricket team, M.S Dhoni The untold story
Keywords: Dhoni, Cinema, release, Indian Cricket team, M.S Dhoni The untold story
Post a Comment
0 Comments