Type Here to Get Search Results !

Bottom Ad

ബാര്‍ കോഴ കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം


തിരുവനന്തപുരം: (www.evisionnews.in)  ബാര്‍ കോഴകേസ് അന്വേഷിക്കുന്ന വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന് സ്ഥാനക്കയറ്റം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ജേക്കബ് തോമസ് അടക്കം അഞ്ച് പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചത്. ഡിജിപിയായാണ് ജേക്കബ് തോമസിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
ബാര്‍ കോഴകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ അന്വേഷണ സംഘത്തില്‍ നിന്നും മാറ്റേണ്ടി വരും. എഡിജിപി ജേക്കബ് തോമസ് നേതൃത്വം നല്‍കിയ അന്വേഷണ സംഘമാണ് മാണിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരമായിരുന്നു ജേക്കബ് തോമസിനെ വിജിലന്‍സില്‍ എഡിജിപിയായി നിയമിച്ചത്. വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടും അന്വേഷിച്ചതും ജേക്കബ് തോമസായിരുന്നു. ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കുന്നതോടെ ഒഴിവു വരുന്ന തസ്തികയിലേക്ക് ആരു വരുമെന്നതാണ് ഉറ്റുനോക്കുന്നത്. ജേക്കബ് തോമസിന്റെ പുതിയ ചുമതല സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
മാണിയെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ ബാറുടമകള്‍ മാധ്യമങ്ങളിലുടെ പുറത്തു വിട്ടതോടെയാണ് എഡിജിപിയെ മാറ്റാനുളള നീക്കം സജീവമായത്. ബിജു രമേശ് വിജിലന്‍സിന് നല്‍കാനിരുന്ന തെളിവുകള്‍ മാധ്യമങ്ങളിലുടെ പുറത്തു വന്നിരുന്നു. ധനമന്ത്രി കെഎം മാണിക്ക് പണം നല്‍കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന ബാറുടമകളുടെ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. കൊച്ചി പാലാരിവട്ടത്തെ ഹോട്ടലില്‍ ചേര്‍ന്ന ബാര്‍ അസോസിയേഷന്റെ സ്റ്റിയറിംഗ് കമ്മറ്റി യോഗത്തിന്റെ രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.
മാണിക്ക് നല്‍കാന്‍ നിശ്ചയിച്ചിരുന്നത് 30 കോടി രൂപയാണെന്ന് ബാറുടമകളുടെ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ ആദ്യ തീരുമാനം നിലവാരമില്ലാത്ത എല്ലാ ബാറുകളും അടച്ചു പൂട്ടാനായിരുന്നു. തുടര്‍ന്ന് ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നതിനു വേണ്ടി പണം നല്‍കാന്‍ തീരുമാനിച്ചു. 25 കോടി രൂപ നല്‍കാനായിരുന്നു ആദ്യ തീരുമാനം. ബാറുടമകളുടെ അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ ഭാരവാഹിയായ ചൈനാ സുനില്‍ അഞ്ച് കോടി നല്‍കാന്‍ തയ്യാറായതോടെ മാണിക്ക് 30 കോടി രൂപ നല്‍കാന്‍ തീരുമാനമാകുകയായിരുന്നുവെന്നും ശബ്ദരേഖ വ്യക്തമാക്കുന്നു.


Keywords: Bar kozha case,  investigation team
Tags

Post a Comment

0 Comments

Top Post Ad

Below Post Ad