കാഞ്ഞങ്ങാട് : (www.evisionnews.in) ജില്ലാ ബാങ്കിലെ രണ്ട് ശാഖകൾ അടക്കം നിരവധി ബാങ്കുകളിൽ മുക്കു പണ്ടങ്ങൾ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ റിമാന്റിൽ കഴിയുന്ന യുവതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കും കസ്റ്റഡിയിൽ കിട്ടുന്നതിനായി പൊലീസ് കോടതിയിൽ ഹരജി നൽകി.
ബേക്കൽ വിഷ്ണു മഠം സ്വദേശിനിയും ബല്ലാ കടപ്പുറത്തെ മനോജിന്റെ ഭാര്യയുമായ രതിയെ (35) കസ്റ്റഡിയിൽ കിട്ടാനാണ് ബേക്കൽ പോലീസ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ ഹരജി നൽകിയത്.ജില്ലയിലെ എട്ടോളം ബാങ്കുകളിൽ നിന്നായി രതി അരക്കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുക്കുകയാണ്.ഹോസ്ദുർഗ് പോലീസ് ഒരു കേസും ബേക്കൽ പോലീസ് ഏഴ് കേസുകളുമാണ് രതിക്കെതിരെ റെജിസ്റ്റർ ചെയ്തിരിക്കുന്നത്.മറ്റ് പോലീസ് സ്റ്റേഷനുകളിലും രെതിക്കെതിരെ കേസുകളുണ്ടാവുമെന്നാണ് സൂചന.രഹസ്യ കേന്ദ്രത്തിൽ മുക്കു പണ്ടത്തിന് പുറമെ സ്വർണം പൂശും.സ്വർണം പൂശിയതിന് തൊട്ടു താഴെ അൽപ്പം കട്ടിയോടെ സ്വർണം ചേർത്തായിരുന്നു മുക്കുപണ്ടം നിർമിച്ചിരിക്കുന്നത്.
പ്രത്യേക വൈദഗ്ധ്യമുള്ള ആഭരണ നിർമാതാവിന്റെ സഹായമില്ലാതെ ഇത്തരത്തിൽ മുക്കു പണ്ടവും സ്വർണവും കെട്ടിക്കലർത്തി ആഭരണം നിർമിക്കാൻ സാധിക്കില്ലെന്നിരിക്കെ വൻ റാക്കറ്റ് തന്നെ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന.രതി തട്ടിപ്പ് സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും വമ്പൻ സ്രാവുകൾ പുറത്തുണ്ടെന്നും പോലീസ് കരുതുന്നു.
Keywords: Bank, Rathi, custody, police
Post a Comment
0 Comments